ചെമ്മരുതി ആയുർവേദ ഡിസ്പെൻസറിയിൽ യോഗാദിനാഘോഷം

Share

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ചെമ്മരുതി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ച യോഗാദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ് ജി. ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ഗിരിജ സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെമ്പറുമായ ശ്രീമതി ഗീതാകുമാരി അധ്യക്ഷ പ്രസംഗം നടത്തി. പഞ്ചായത്ത് അംഗങ്ങളായ അനീഷ്, സിമി, രാകേഷ് ബാബു, സുരാജ്, ആതിര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഡോ. ഗണേഷ് കൃഷ്ണൻ എം.ടി യോഗാദിന സന്ദേശം നൽകി. ഫാർമസിസ്റ്റ് അഞ്ചു ആർ.എസ് കൃതജ്ഞത രേഖപ്പെടുത്തി. ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിലും ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിലും യോഗയുടെ പ്രാധാന്യം പരിപാടിയിൽ വിശദീകരിച്ചു. തുടർന്ന് വാർഡ് മെമ്പർമാർക്കും ആശുപത്രി ജീവനക്കാർക്കും യോഗ ക്ലബ് അംഗങ്ങൾക്കുമായി ഫേസ് യോഗ പരിശീലനം സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ യോഗയെ ഒരു ശീലമാക്കി മാറ്റുന്നതിലൂടെ ആരോഗ്യവും മനഃശാന്തിയും ആത്മവിശ്വാസവും മെച്ചപ്പെടുത്താൻ സാധിക്കും. യോഗയുടെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിച്ച് ആരോഗ്യകരമായൊരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ശരീരത്തിനും മനസ്സിനും ഒരുപോലെ കരുത്തേകുന്ന യോഗയിലൂടെ കൂടുതൽ ആരോഗ്യകരമായ നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.