ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ റിപ്പബ്ലിക് ദിനാഘോഷം

Share

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ദേശീയ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ് ജി. ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി. ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും മഹത്വം ഓർമ്മിപ്പിക്കുന്ന ഈ ദിനത്തിൽ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ഭരണഘടന വിഭാവനം ചെയ്യുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും നമുക്ക് പ്രതിജ്ഞ ചെയ്യാം.

ജനാധിപത്യത്തിന്റെ കരുത്ത് ജനങ്ങളുടെ ഐക്യത്തിലും ഉത്തരവാദിത്വബോധത്തിലുമാണ്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ഒരുമിച്ച് മുന്നേറാം.