ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി, തിരുവനന്തപുരം മുമ്പാകെ പദ്ധതി അവതരണം നടത്തി. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവിധ പദ്ധതികളും ജനകീയ ആവശ്യങ്ങളും മുൻഗണനാ മേഖലകളും അവതരണത്തിൽ വിശദീകരിച്ചു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ, വികസന സാധ്യതകൾ, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകി, നാടിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. ജില്ലാ ആസൂത്രണ സമിതിയുടെ നിർദേശങ്ങളും സഹകരണവും ഉൾപ്പെടുത്തി പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും.
ജനപങ്കാളിത്തത്തോടെയും സുതാര്യമായ ആസൂത്രണത്തിലൂടെയും ചെമ്മരുതിയുടെ സമഗ്ര വികസനത്തിലേക്ക് മുന്നേറാം.
