പഠനസ്വപ്നങ്ങൾക്ക് കരുത്തേകി ചെമ്മരുതിയുടെ കരുതൽ

Share

ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ് ജി. പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. സാമ്പത്തിക പരിമിതികൾ കുട്ടികളുടെ പഠനത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെ, ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനായാണ് ഈ കരുതൽ പദ്ധതി നടപ്പാക്കിയത്. പഠനോപകരണങ്ങൾ ലഭിച്ചതിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കാനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. ഓരോ കുട്ടിയുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പഞ്ചായത്ത് നേതൃത്വം അറിയിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, പഞ്ചായത്ത് അംഗങ്ങളായ അംബിക, അനീഷ്, സിമി, പ്രസാദ്, രഞ്ജിനി, സിംല, ആതിര, കാജൽ, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. കരുതലും സഹകരണവും കൈകോർക്കുമ്പോൾ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവരുടെ സ്വപ്നങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാനാകും. ചെമ്മരുതിയുടെ ജനകീയ വികസനത്തിന്റെ ഭാഗമായി ഇത്തരം ക്ഷേമ പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തും