ചെമ്മരുതിയിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഹരിത തുടക്കം

Share

ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ് ജി. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശീലങ്ങളും ജനജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

വൃക്ഷങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുകയും ഹരിതാഭമായ അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നത് വരും തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണ്. പരിസ്ഥിതി സംരക്ഷണം ഒരു ദിവസത്തെ ആചരണത്തിൽ ഒതുങ്ങാതെ ഓരോ ദിവസത്തെയും ജീവിതശീലമായി മാറണമെന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി എന്ന ആശയം ഉയർത്തിപ്പിടിച്ച് വിവിധ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.

ചെമ്മരുതിയുടെ പച്ചപ്പും പ്രകൃതിസമ്പത്തും കാത്തുസൂക്ഷിച്ച് കൂടുതൽ ഹരിതമായൊരു നാളേക്കായി എല്ലാവരും കൈകോർക്കാം.