കുഞ്ഞുസ്വപ്നങ്ങൾക്ക് കരുത്തേകി ചെമ്മരുതിയുടെ പ്രവേശനോത്സവം

Share

കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ചേർന്നുനിൽക്കേണ്ട കാലമാണിത്. ഓരോ കുട്ടിയും വ്യത്യസ്തമായ കഴിവുകളും ചിന്തകളും ശേഷികളും ഉള്ളവരാണ്. അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, അവരുടെ ലോകത്തെ മനസ്സിലാക്കി കൂടെ നിൽക്കുമ്പോഴാണ് അവരുടെ കഴിവുകൾ കൂടുതൽ വളരുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം രക്ഷിതാക്കൾക്ക് ‘Parenting’ സംബന്ധിച്ച അവബോധവും നൽകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ആശയങ്ങൾക്ക് പ്രാധാന്യം നൽകി ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ് ജി. പനയറ ഗവ. എൽ.പി.എസ്-ൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യതികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ശ്രീ. എ.വി. ബാഹുലേയൻ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി ഗീതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ ശ്രീ. അനീഷ്, മഹേഷ് സലാല, സുരാജ്, ആതിര, പ്രിയങ്ക ബിറിൽ, നന്ദു എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അശോക് കുമാർ സ്വാഗതം ആശംസിച്ചു. പുതിയ അധ്യയനവർഷത്തിലേക്ക് ചുവടുവെച്ച കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തേകി, അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുന്ന വിദ്യാഭ്യാസാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.